ദോഹ: ഖത്തറിൽ പകൽ സമയങ്ങളിൽ കടുത്ത ചൂടും രാത്രിയിൽ മിതമായ താപനിലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.......
ദോഹ: വരാനിരിക്കുന്ന ഈദുൽ അദ്ഹാ (ബലിപെരുന്നാൾ) ആഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യവ്യാപകമായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയം (MoEM) അറിയിച്ചു. പെരുന്നാൾ അവധിക്കാലത്ത് പൊതുജനാരോഗ്യം, സുരക്ഷ, ജനങ്ങളുടെ സൗകര്യം എന്നിവ ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയാണ് മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്നത്.
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് മെയ് 27 ബുധനാഴ്ച ബലിപെരുന്നാൾ ആഘോഷങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ......

ദോഹ:മുപ്പത്തിയഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (DIBF 2026) തുടക്കമായതോടെ, സന്ദർശകർക്കായി അത്യാധുനിക സാങ്കേതികവിദ്യയും ചരിത്രവും സംസ്കാരവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഇമ്മേഴ്സീവ് എക്സ്പീരിയൻസ് (Immersive experience) ഒരുക്കി ഖത്തർ നാഷണൽ ലൈബ്രറിയുടെ (QNL) സ്റ്റാൾ ശ്രദ്ധേയമാകുന്നു. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാനും അറിവ് നേടാനും സാധിക്കുന്ന വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് ലൈബ്രറി ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
പവിലിയനിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായലിറ്റററി ട്വിൻആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംവിധാനം, സന്ദർശകരുടെ വായനാശീലങ്ങളും താൽപ്പര്യങ്ങളും വിശകലനം ചെയ്ത് അവരുമായി ഏറ്റവും സാമ്യമുള്ള പ്രശസ്ത എഴുത്തുകാരെ കണ്ടെത്തി നൽകുന്നു.
ഗെയിമിന്റെ മാതൃകയിൽ ഒരുക്കിയിരിക്കുന്ന ഫ്രീ നോളഡ്ജ് ഷോപ്പിംഗ് സ്പ്രിഇൻഫോടെയ്ൻമെന്റ് ഡിജിറ്റൽ ഡിസ്പ്ലേയിലൂടെ ലൈബ്രറിയുടെ വിവിധ സേവനങ്ങൾ സന്ദർശകർക്ക് മനസ്സിലാക്കാനും സൌജന്യമായി അംഗത്വം (Free Membership) സ്വന്തമാക്കാനും സാധിക്കും.'ഡ്രീം ബിഗ്, ദി ഹീറോ ഈസ് യു' എന്ന ആക്റ്റിവിറ്റിയിലൂടെ കുട്ടികൾക്ക് തങ്ങളുടെ പേരും ചിത്രവും ഉൾപ്പെടുത്തി കഥകൾ സ്വയം രൂപകൽപ്പന ചെയ്യാം. ......
ദോഹ:കഴിഞ്ഞകാലത്തിന്റെ കടലാഴങ്ങളിലേക്ക് വെളിച്ചം വീശി, ഖത്തറിന്റെ സമൃദ്ധമായ സമുദ്ര പൈതൃകവും മുത്തുവാരി ജീവിച്ച മനുഷ്യരുടെ കഥയും പറയുന്ന ‘ഫത്ഹ് അൽ ഖൈർ’ പൈതൃക ഒപ്പറെറ്റ (ഗീതനാടകം) ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ (DIBF 2026) അരങ്ങേറി. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള തിയേറ്റർ അഫയേഴ്സ് സെന്ററും മ്യൂസിക് അഫയേഴ്സ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഈ ദൃശ്യവിരുന്നിൽ നൂറോളം കലാകാരന്മാരും അഭിനേതാക്കളുമാണ് അണിനിരന്നത്.
ഖത്തറിലെ ജനങ്ങളുടെ ജീവനാഡിയും സാമ്പത്തിക അടിത്തറയുമായിരുന്ന മുത്തുപര്യവേക്ഷണത്തിന്റെ (Pearl-diving) സുവർണ്ണകാലത്തെയാണ് ഈ വിരുന്ന് പുനരാവിഷ്കരിച്ചത്. ......
ദോഹ/ന്യൂയോർക്ക്: ഫലസ്തീൻ പ്രശ്നത്തിന് നീതിപൂർവ്വവും സമഗ്രവും ശാശ്വതവുമായ ഒരു സമാധാന പരിഹാരം ഉണ്ടാകണമെങ്കിൽ, 1948-ലെ 'നക്ബ' (അധിനിവേശത്തിലൂടെ പലായനം ചെയ്യേണ്ടി വന്ന മഹാവിപത്ത്) അന്താരാഷ്ട്ര സമൂഹം ഔദ്യോഗികമായി അംഗീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഖത്തർ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടന്ന നക്ബയുടെ 78-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക യോഗത്തിലാണ് ഖത്തർ തങ്ങളുടെ ശക്തമായ നിലപാട് ആവർത്തിച്ചത്.
യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ് ആലിയ അഹമ്മദ് ബിൻ സൈഫ് അൽഥാനിയാണ് രാജ്യത്തെ പ്രതിനിധീകരിച്ച് പ്രസ്താവന നടത്തിയത്. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുൻ മേയർ ആര്യാ രാജേന്ദ്രൻെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി വി. ശിവൻകുട്ടി.......
മുൻ എൽ.ടി.ടി.ഇ തലവൻ വി. പ്രഭാകരന്റെ(വേലുപിള്ള പ്രഭാകരൻ) ചരമവാർഷികത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി.......
തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയും മന്ത്രിസഭാ പ്രവേശന ചർച്ചകളും സജീവമായിരിക്കെ, കെ.പി.സി.സി ഓഫീസിന് മുൻപിൽ നടന്ന അനാവശ്യ ശക്തിപ്രകടനങ്ങളും ഗ്രൂപ്പ് കളികളും തലസ്ഥാനത്തെ മൂന്ന് പ്രമുഖ സാമുദായിക ജനപ്രതിനിധികൾക്ക് കനത്ത തിരിച്ചടിയാകുന്നു. വ്യത്യസ്ത സാമുദായിക സംഘടനകളെ പ്രതിനിധീകരിക്കുന്ന ഈ മൂന്ന് എം.എൽ.എമാരുടെ മന്ത്രിസഭാ പ്രവേശന സാധ്യതകൾക്ക് മങ്ങലേറ്റതിന് പിന്നിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. ......
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് കമൽഹാസൻ്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' സ്ഥാപനത്തിൻ്റെ നിർമ്മാണത്തിൽ, സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന, രജനികാന്ത് നായകനാകുന്ന, രജനികാന്തിന്റെ 173-മത്തെ ചിത്രം കുറിച്ചുള്ള ഔദ്യോഗിക വാർത്ത നൽകിയിരുന്നു. എന്നാൽ ഈ സിനിമക്കായി സിബി ചക്രവർത്തി ഒരുക്കിയ കഥയുമായി രജിനികാന്തിന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാൻ വൈകുകയായിരുന്നു. ഇപ്പോൾ ഈ ചിത്രത്തിൽ നിന്നും സിബി ചക്രവർത്തി പുറത്തായി എന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ......
സുരേഷ്ഗോപിയെ നായകനാക്കി മാത്യൂസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' എന്ന സിനിമയുടെ ക്ലൈമാക്സ് രംഗം ഇതുവരെയും ഷൂട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല. കോട്ടയത്തെ 'അതിരമ്പുഴ' പള്ളിയിലെ പെരുന്നാളിന്റെ ദൃശ്യങ്ങൾ ഒറ്റക്കൊമ്പനുവേണ്ടി ഷൂട്ട് ചെയ്യാൻ നേരത്തെ തീരുമാനിച്ചുവെങ്കിലും പോലീസ് വകുപ്പിൽ നിന്നും ചിത്രീകരണത്തിനുള്ള പെർമിഷൻ ലഭിച്ചില്ല. ......